മൊഗ്രാൽ സ്‌കൂൾ പ്രവൃത്തി സമയം മാറുന്നു


മൊഗ്രാൽ ജൂലൈ 16, 2018 • മൊഗ്രാൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ പണി നടക്കുന്നതിനാൽ സ്‌കൂൾ പ്രവൃത്തി സമയക്രമം മാറ്റം വരുത്തുന്നതായി സ്ക്കൂൾ അധികൃതർ അറിയിച്ചു. ജൂലൈ 17 മുതലാണ് പുതിയ സമയ ക്രമം നിലവിൽ വരിക. എൽ.പി.വിഭാഗം മാറ്റമില്ലാതെ (രാവിലെ 10:20 മുതൽ വൈകുന്നേരം 4:20 വരെ) തുടരും. യു.പി. വിഭാഗം ഉച്ചയ്ക്ക് 12:50 മുതൽ വൈകുന്നേരം5 വരെയും ഹൈസ്‌കൂൾ വിഭാഗത്തിൽ രാവികെ 8:30 മുതൽ 12: 40 വരെയുമാണ് പുതുക്കിയ സമയക്രമം. ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും.

mogral-school