പാർലമെന്ററി ബോധം പകർന്ന ദിഡുപ മദ്രസാ സത്യപ്രതിജ്ഞ ശ്രദ്ധേയമായി


മൊഗ്രാൽ പുത്തൂർ ജൂലൈ 24, 2018 • ദിടുപ്പ തഹ്‌ലീമുൽ ഇസ്ലാം മദ്രസ 2018-19 വർഷത്തെ യൂണിയൻ ഉൽഘടനവും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും ഞായറാഴ്ച രാവിലെ 10 മണിക്ക് മദ്രസ ഹാളിൽ വെച്ചു നടന്നു. മദ്രസ ലീഡർ ക്ലാസ്സ്‌ ലീഡർമാർ യൂണിയൻ ഭാരവാഹികൾ,മറ്റു ഡിപ്പാർട്മെന്റ് തലവന്മാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെല്ലി അധികാരത്തിലേറി. രണ്ടു സെഷനുകളായി നടത്തപ്പെട്ട പരിപാടികൾ വിദ്യാർത്ഥികൾക്ക് കൗതുകവും വേറിട്ടൊരു അനുഭവവുമായി മാറി. ദിടുപ്പ മസ്ജിദ് ഇമാം ഇബ്രാഹിം ഫൈസിയുടെ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ്‌ മഫാസ് അബ്ദുള്ള അധ്യക്ഷനായി. സദർ മുഅല്ലിം നിസാർ അശ്ശാഫി ഉൽഘടനം നിർവഹിച്ചു. മദ്രസ മുഅല്ലിമുമാരായ മുഹമ്മദ് അലി അശ്ശാഫി, അബ്ദുസ്ലാലാം അശ്ശാഫി, അഷ്‌റഫ്‌ അസ്‌ഹരി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. വിദ്യാർത്ഥി യൂണിയൻ സെക്രട്ടറി തഷ്‌ഫീർ റഹ്‌മാൻ സ്വാഗതവും ട്രഷറർ അനസ് നന്ദിയും പറഞ്ഞു.

mogral-puthur