മൊഗ്രാൽ സ്വദേശിയായ വ്യാപാരി ബസിൽ കുഴഞ്ഞു വീണ് മരിച്ചു


മൊഗ്രാൽ ജൂലൈ 29, 2018 • മൊഗ്രാൽ സ്വദേശിയായ വ്യാപാരി ബസിൽ കുഴഞ്ഞു വീണ് മരിച്ചു. മൊഗ്രാലിൽ ഫാൻസി കട നടത്തുകയായിരുന്ന അബ്ദുല്ല (67)യാണ് മരിച്ചത്. ഞായറാഴ്ച മംഗളൂരുവിലേക്കുള്ള യാത്രക്കിടെ തലപ്പാടിയിൽ വച്ചാണ് ബസിൽ കുഴഞ്ഞു വീണത്. ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചിരുന്നു. ഭാര്യ: ബീവി. മക്കൾ: അബ്ദുൽ റഹ്മാൻ ഔഫ്, നൗഷാദ്, സമീറ, നജ്മ , നൗഷീന, മരുമക്കൾ: ഇഖ്ബാൽ ചൗക്കി, മുസ്തഫ ഹൊസങ്കടി, ഷെരീഫ് മൊഗ്രാൽ, ഹർഷാന.

mogral, natives, died, in, bus, news,  obituary,