മൊഗ്രാൽ ദേശീയവേദി വേൾഡ് കപ്പ് ജില്ലാ തല ക്വിസ് മത്സരം വെള്ളിയാഴ്ച


മൊഗ്രാൽ ജൂലൈ 09, 2018 •  യുവാക്കളിൽ കായിക ബോധം വളർത്തുന്നതിനായി മൊഗ്രാൽ ദേശീയ വേദി ഇന്ത്യാ സ്പോർട്ടിന്റെ സഹകരണത്തോടെ വേൾഡ് കപ്പ് ക്വിസ് -2018 സംഘടിപ്പിക്കുന്നു. പ്രൊജെക്റ്ററും, ബിഗ്‌ സ്ക്രീനും ഉപയോഗിച്ച് ജൂലൈ 13 ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് മൊഗ്രാൽ ഖാഫിലാസ് ഹാളിലാണ് മത്സരം. രണ്ടു പേർ അടങ്ങുന്ന 8 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുക. ഈ ലോകകപ്പിനെയും മുൻകാല ലോകകപ്പുകളെയും സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ജെ എച് എൽ  ട്രോഫിക്ക് പുറമേ 3003, 2002, 1001 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും ലഭിക്കും. കാണികൾക്ക് മാത്രമായി പ്രത്യേകം ചോദ്യങ്ങളും ബാർകോഡ് സെലിബ്രേഷൻസ് നൽകുന്ന സ്പോട്ട് സമ്മാനങ്ങളും ഉണ്ടാവും. 11/07/2018 ന് വൈകിട്ട് 6 മണി വരെ പേര് രജിസ്റ്റർ ചെയ്യാം. പേര് രജിസ്റ്റർ ചെയ്തവരിൽ നിന്ന് സ്ക്രീനിങ്ങിലൂടെ 8 ടീമുകളെ തെരഞ്ഞെടുക്കും. മത്സരങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് 9995575722, 9895512898 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു.ഗൾഫ് കമ്മിറ്റി അംഗങ്ങളായ മനാഫ് എൽ.ടി, സലീം എം എസ്, വൈസ് പ്രസിഡന്റുമാരായ ഷക്കീൽ അബ്ദുല്ല, നാസർ മൊഗ്രാൽ, അംഗങ്ങളായ എം.എം റഹ്മാൻ,സിദ്ദീഖ് റഹ്മാൻ, മുഹമ്മദ് കുഞ്ഞി മാഷ്, ടി.കെ.ജാഫർ, ടി.എ ജലാൽ ,ശിഹാബ് മാസ്റ്റർ, എം.എസ്.മുഹമ്മദ് കുഞ്ഞി, ഉമ്മർ റൺവേ , നാഫിഹ്.എം.എം, ശരീഫ് ഗല്ലി പ്രസംഗിച്ചു. ജന.സെക്രട്ടറി കെ.പി.മുഹമ്മദ് സ്വാഗതവും ട്രഷറർ മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു.

mogral, football, quiz, deshiyavedhi,