'ഇഖ്‌റഅ്' വിദ്യാഭ്യാസ വികസന പദ്ധതിയുമായി മൊഗ്രാൽ എം.സി ഹാജി ട്രസ്റ്റ്‌


മൊഗ്രാൽ ജൂലൈ 23, 2018 • നാട്ടിലെ നിർധനരായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി മൊഗ്രാൽ എം. സി അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ' ഇഖ്‌റഅ് ' എന്നപേരിൽ വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപം നൽകി. 

മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൽ. പി, യു. പി, ഹൈസ്കൂൾ ക്ലാസ്സുകളിലെ 10 കുട്ടികളെയാണ് പദ്ധതിയിൽ ആദ്യമായി പരിഗണിക്കുക. മാസംതോറും കുട്ടികൾക്ക് ആവശ്യമായ സാമ്പത്തികം ഉൾപ്പടെയുള്ള സഹായവും മറ്റും നൽകി വിദ്യാഭ്യാസ വികസനത്തിന്‌ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി ഉയർന്ന മാർക്ക്‌ വാങ്ങി വിജയിച്ച മൊഗ്രാലിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ' ഇഖ്‌റഅ് 'പദ്ധതിയുടെ ഭാഗമായി അടുത്തമാസം രണ്ടാംവാരത്തിൽ ക്യാഷ് അവാർഡ് ദാനവും അനുമോദന ചടങ്ങും സംഘടിപ്പിക്കും. 

യോഗം കെ. ബഷീർ മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ ചെയർമാൻ എം. സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ:സെക്കീർ അഹമ്മദ്, എം. എം പെർവാഡ്, എം മാഹിൻ മാസ്റ്റർ, ടി. സി അഷ്‌റഫ്‌ അലി, എം. എ അബ്ദുറഹിമാൻ സുർത്തിമുള്ള, എം. ഖാലിദ് ഹാജി, എം. പി അബ്ദുൽ ഖാദർ, എച്ച്.എം കരീം, അബ്ബാസ് മൊയ്‌ലാർ, ബി.എ മുഹമ്മദ്‌ കുഞ്ഞി, ഗഫൂർ ലണ്ടൻ, എ. അബ്ദുൽ റഹിമാൻ ഫോറെസ്റ്റ്, മുഹമ്മദ്‌ ഹൂബ്ലി, പി.എം മുഹമ്മദ്‌ ഇക്ബാൽ, ബി.കെ അബ്ദുല്ല, അബ്ദുല്ല കുഞ്ഞി സ്രാങ്ക്, എം.ടി മുഹമ്മദ്‌ സിദ്ദിഖ്, അബ്ദുല്ല അറബി, പി.എ സലീം, കെ. എം മുഹമ്മദ്‌ ഹനീഫ്, അബ്ദുൽ ഖാദർ കോക്കനട്ട്, എം. പി മുസ്തഫ എന്നിവർ സംബന്ധിച്ചു. എം.എ മൂസ സ്വാഗതം പറഞ്ഞു.

mogral, mc, haji, trust, news, kasaragod, kumbla, mogral,