മഞ്ചേശ്വരം പ്രസ്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു


മഞ്ചേശ്വരം ജൂലൈ 31-2018 • ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന്റെ (ഐ.ജെ.യു) കേരള ഘടകമായ കേരള ജേർണലിസ്റ്റ് യൂണിയന് (കെ.ജെ.യു) കീഴിലെ മഞ്ചേശ്വരം പ്രസ്സ് ക്ലബ്ബിന്റെ 2018 -19 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പ്രസിഡന്റായി ഹനീസ് ഉപ്പള (മാധ്യമം), സെക്രട്ടറിയായി സനൽ കുമാർ (മാതൃഭൂമി), ട്രഷററായി ജഗദീഷ് പ്രതാപ് നഗർ (വിജയ കർണാടക) വൈസ് പ്രസിഡൻറ് ആയി രവി സോങ്കാൽ (കാരവൽ), ജോയിൻ സെക്രട്ടറിയായി രത്തൻ കുമാർ എന്നിവരെ തെരെഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി റഹ്‌മാൻ ഉദ്യാവർ ( കെ.സി.എൻ), ആരിഫ് മച്ചംപാടി (വാർത്താ ഭാരതി), ഹർഷാദ് വോർക്കാടി (ഉദയവാണി), സായ് ഭദ്ര റായ് (വിജയവാണി), അബ്ദുൽ റഹ്‌മാൻ പാറക്കട്ട ( മലയാള മനോരമ), സലാം വോർക്കാടി ( ജയകിരണ) എന്നിവരെയും തെരെഞ്ഞെടുത്തു.

മുതിർന്ന മാധ്യമ പ്രവർത്തകനായ ഹർഷാദ് വോർക്കാടി ഉദ്‌ഘാടനം ചെയ്തു. ആരിഫ് മച്ചംപാടി അധ്യക്ഷത വഹിച്ചു. റഹ്‌മാൻ ഉദ്യാവർ സ്വാഗതവും അനീസ് ഉപ്പള നന്ദിയും പറഞ്ഞു.

manjeshwar-press-club