സിഡി പ്ലെയറിൽ ഒളിപ്പിച്ച് കടത്തിയ 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസറഗോഡ് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ


മംഗളുരു ജൂലൈ 13, 2018 • 25 ലക്ഷം രൂപയുടെ സ്വർണ്ണം അനധികൃതമായി കടത്താൻ ശ്രമിച്ച യുവാവിനെ മംഗളുരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. കാസറഗോഡ് സ്വദേശി മുഹ്‌സിൻ അബൂബക്കർ (32) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ദുബായിൽ നിന്നും മംഗളുരുവിലെത്തിയ എയർ ഇന്ത്യയുടെ ix-814 നമ്പർ വിമാനത്തിൽ കടത്തുകയായിരുന്ന 100 പവനോളം തൂക്കം വരുന്ന ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. എയർ പോർട്ടിലെത്തിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുകയും തുടർന്ന് സിഡി പ്ലെയറിനകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരിന്നു. ബജ്‌പെ പോലീസ് കേസെടുത്തു.

news, mangluru, kasaragod,  mangluru-airport-gold-seized