മംഗൽപാടി പഞ്ചായത്ത് നഗരസഭയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി നിവേദനം നൽകി


ഉപ്പള ജൂലൈ 21, 2018 • കാസറഗോഡ് - മംഗലാപുരം പട്ടണങ്ങൾക്കിടയിൽ അനുദിനം ശരവേഗത്തിൽ പട്ടണത്തിന്റെ പ്രൗഢിയിലേക്കു കുതിച്ചു കൊണ്ടിരിക്കുന്ന മംഗൽപാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്നാവശ്യപ്പെട്ടു മംഗൽപാടി മുനിസിപ്പാലിറ്റി ആക്ഷൻ കമ്മറ്റി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി.

നഗരസഭയാക്കാനുള്ള എല്ലാ വിധ സാഹചര്യങ്ങളും ഒത്തു വന്ന പഞ്ചായത്തിനെ നഗരസഭയായി ഉയർത്താനുള്ള നടപടി സ്വീകരിക്കണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

രാഘവ ചേരാൾ, ഓ.എം.റഷീദ്, അഷ്‌റഫ്‌ മദർ ആർട്ട്, റഹ്മാൻ ഗോൾഡൻ, കൊട്ടാരം അബൂബക്കർ, മഹമൂദ് കൈകമ്പ, ഹമീദ് കോസ്മോസ്, അബൂ തമാം, റൈഷാദ്, ഗോൾഡ്കിങ് ഹനീഫ്, യാസീൻ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

mangalpady-panchayath