'ദേശീയ പാത ദുരിതം ' കുമ്പള മാവിന കട്ടയിൽ വീണ്ടും അപകടം, ജോലി കഴിഞ്ഞ് മടങ്ങവെ ബൈക്ക് കുഴിയിൽ വീണ് യുവാവിന് പരിക്ക്


കുമ്പള ജൂലൈ 17, 2018 • ജോലി കഴിഞ്ഞ് മടങ്ങവെ ബൈക്ക് കുഴിയിൽ വീണ് യുവാവിന് പരിക്ക് . ചൊവ്വാഴ്ച രാത്രിയാണ് അപകടം. ബോവിക്കാനം സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. കുമ്പള മാവിന കട്ടയിൽ ദേശീയപാതയിൽ ഉള്ള വലിയ ഗർത്തത്തിൽ വീണാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന് തലക്കും കാലുകൾക്കും പരിക്കുണ്ട്. നിരവധി പേരാണ് ദിവസവും ദേശിയ പാതയിലെ കുഴിയിൽ വീണ് പരിക്കേൽക്കുന്നത്.
man-injured-kumbla