മദ്യവേട്ട; ഒരാൾ അറസ്റ്റിൽ


കുമ്പള, ജൂലൈ 24, 2018 • കയ്യാർ മേർക്കളായിൽ വെച്ച് കുമ്പള എക്സൈസ്‌ സംഘം കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി. കുമ്പള റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ വി.വി. പ്രസന്ന കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഒരാളെ അറസ്റ്റ് ചെയ്തു. കർണാടകയിൽ മാത്രം വിൽപ്പനാനുമതിയുള്ള 180 മില്ലി ലിറ്റർ ഉള്ള 192 കുപ്പികളാണ് പിടിച്ചെടുത്തത്. മേർക്കളയിലെ പ്രശാന്ത് ഡിസൂസ (28) ക്കെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എസ്.ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ ശമീൽ, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

liquor-seized-kumbla