കുമ്പള ഗ്രാമ പഞ്ചായത്ത് പെർവാഡ് ഫിഷറീസ് കോളനി വായനശാല - ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു


കുമ്പള ജൂലൈ 13, 2018 • സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കോയിപ്പാടി വാർഡിൽ പെർവാഡ് ഫിഷറീസ് കോളനിയിൽ പൂർത്തീകരിച്ച് കുമ്പള ഗ്രാമ പഞ്ചായത്തിന് കൈമാറിയ വായനശാല -ആരോഗ്യ ഉപകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം പിബി അബ്ദുൽ റസാക് എം എൽ എ നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രിസിഡണ്ട് കെ എൽ പുണ്ഡരീകാക്ഷ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമതി അധ്യക്ഷൻ എ കെ ആരിഫ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് അംഗങ്ങളായ വി പി അബ്ദുൽ കാദർ ഹാജി, മുഹമ്മദ് കുഞ്ഞി, ജെഎച്ച് ഐമാരായ ബാലചന്ദ്രൻ ,ജോഗേഷ്, രാമചന്ദ്ര ഭട്ട് മാഷ്റ്റർ, പി എം കെ ഹനീഫ് സംസാരിച്ചു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സൈൻ കുമാർ നന്ദി പറഞ്ഞു.

perwad, fisharies, library, news,kumbla, panchayath,