കുമ്പളയിൽ പട്ടികജാതി പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണം - ദലിത് ലീഗ്


കുമ്പള ജൂലൈ 23, 2018 • നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കുമ്പളയിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണമെന്ന് ദലിത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുമ്പളയിലെ വിവിധ എസ് സി കോളനികളിലെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദലിത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എൽ പുണ്ടരീകാക്ഷ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സക്കീർ അഹ്മദ് ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കാർളെ, സെക്രട്ടറി എ.കെ ആരിഫ്, കുമ്പള പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, ട്രഷറർ ടി എം ഷുഹൈബ്, വൈസ് പ്രസിഡന്റ് ബി എൻ മുഹമ്മദലി ,സന്തോഷ് കുമാർ, പ്രവീൺ, അഭിലാഷ്, രവി പ്രസംഗിച്ചു. നാരായണ ബംബ്രാണ സ്വാഗതവും കൃഷ്ണ ബത്തേരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: നാരായണ ബംബ്രാണ (പ്രസിഡന്റ്) കൃഷ്ണ ബത്തേരി (ജ.സെക്ര.) സുന്ദര താരി ഗുഡ് ഡെ (ട്രഷറർ), രാമചന്ദ്ര നീലപ്പാടി, മാധവ കാർളെ (വൈസ് പ്രസിഡന്റുമാർ) സീതരാമ , നാരായണ (ജോ. സെക്രട്ടറിമാർ)

dalith, league, kumbla, kasaragod,