കുമ്പള പഞ്ചായത്ത്‌ ഓഫീസിലെ പുതിയ പരിഷ്‌ക്കാരത്തിനെതിരെ ജനരോഷമുയരുന്നു


കുമ്പള, ജൂലൈ 26, 2018 • കുമ്പള പഞ്ചായത്ത്‌ ഓഫീസിലെ പുതിയ പരിഷ്‌ക്കാരത്തിനെതിരെ ജനരോഷം ഉയരുന്നു. രണ്ടു കെട്ടിടങ്ങളിലായിട്ടാണ്‌ കുമ്പള പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഒരു കെട്ടിടത്തില്‍ ഫ്രണ്ട്‌ ഓഫീസും രണ്ടാമത്തേതില്‍ വിവിധ സെക്ഷന്‍ ഓഫീസുകളുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പുറത്തേയ്‌ക്ക്‌ രണ്ടു വാതിലുകളാണ്‌. ഇവയില്‍ ഒരു വാതിലിനു മുന്നില്‍ ഒരു മേശ ഇടുകയും അന്വേഷണ കൗണ്ടര്‍ എന്ന പേരില്‍ പുതിയ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തിയതാണ്‌ പ്രതിഷേധത്തിനു ഇടയാക്കിയത്‌. കൗണ്ടര്‍ സ്ഥാപിച്ചതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക്‌ ഓഫീസിനു അകത്തു കയറാന്‍ കഴിയുന്നില്ല. ഇതാണ്‌ പരാതിക്കിടയാക്കിയിരിക്കുന്നത്‌. അതേ സമയം രണ്ടാമത്തെ വാതിലില്‍ കൂടി വേണ്ടപ്പെട്ടവര്‍ക്ക്‌ അകത്തു കടക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും ആരോപണമുണ്ട്‌.

kumbla, panchayath, news,