കുമ്പള പാലത്തിലെ വെള്ളക്കെട്ട് ഓട്ടോ ഡ്രൈവർമാർ ഓട വൃത്തിയാക്കികുമ്പള ജൂലൈ 21, 2018 •  മഴകനത്തതോടെ ദുസ്സഹമായ റോഡ് യാത്രക്കിടയിൽ വാഹന യാത്രാക്ലേശം സൃഷ്ടിച്ചിരുന്ന കുമ്പള പാലത്തിലെ വെള്ളക്കെട്ട് ഓട്ടോ റിക്ഷാ ഡ്രൈവർമാരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ശനിയാഴ്ച രാവിലെ കുമ്പള ഓട്ടോ റിക്ഷാ സ്റ്റാന്റിലെ ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് പാലത്തിലെ വെള്ള ചാൽ വൃത്തിയാക്കിയത്. പാലത്തിന് മീറ്ററുകൾക്കിപ്പുറം റോഡ് പൊട്ടിപ്പൊളിഞ്ഞ് മണിക്കൂറുകളോളം വാഹനങ്ങൾ കുടിങ്ങിക്കിടക്കുന്നത് നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്. പാലത്തിലെ വെള്ളക്കെട്ട് മൂലം ഇരു ചക്ര വാഹനങ്ങൾക്കും മറ്റും അപടകത്തിൽപെടുകയും ഓട്ടോ റിക്ഷാ യാത്രക്കാരും ബൈക്ക് യാത്രക്കാരും ചെളിവെള്ളം തെറിച്ച് ബുദ്ധിമുട്ടിയിരുന്നു. പ്രവീണ് രാജ് ആൽവ, അഷ്‌റഫ് ചെക്ക് പോസ്റ്റ്, നവീൻ ആചാരി, സന്തോഷ് ബംബ്രാണ, യൂസുഫ് പൈലറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പൈപ്പ് വൃത്തിയാക്കി വെള്ളക്കെട്ട് നീക്കിയത്.kumbla, bridge, news, kasragod,kumblavartha,com