കുമ്പള- കളത്തുർ റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ വേണം - കേരള ദേശീയ വേദി


കുമ്പള ജൂലൈ 21, 2018 • യാത്ര ക്ലേശം രൂക്ഷമായ കുമ്പള ബംബ്രാണ-കളത്തുർ റൂട്ടുകളിൽ കൂടുതൽ ബസ് സർവീസുകൾ വേണമെന്ന് കേരള ദേശീയവേദി കുമ്പള യുണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ബസുകളുടെ കുറവ് കാരണം പ്രസ്തുത റൂട്ടിൽ വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കവും കയ്യേറ്റവും നിത്യസംഭവമാണ്.വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതിയിൻമേൽ കഴിഞ്ഞ ദിവസം ബംബ്രാണയിൽ നാട്ടുകാരും,വിദ്യാർത്ഥികളും ബസുകൾ തടഞ്ഞു നിർത്തി പ്രധിഷേധമറിയിച്ചിരുന്നു. 

രാവിലെയും വൈകുന്നേരവും സ്കൂൾ സമയത്താണ് ബസുകളുടെ കുറവ് അനുഭവപ്പെടുന്നത് ഇത് വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്താനും തിരിച്ചു വീട്ടിലെത്താനും താമസം നേരിടുന്നു.ഈ സമയത്തിൽ കൂടുതൽ ബസ് സർവീസുകൾ അനുവദിച്ചു പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് ദേശീയവേദി ആവശ്യപ്പെട്ടു.

kerala-deshiya-vedhi