റോഡപകടങ്ങളിൽ മരണപ്പെട്ടവർക്ക് ബാഷ്പാഞ്ജലിയർപ്പിച്ചു


കാസർകോട് ജൂലൈ 27, 2018 • ചൗക്കി റോഡ് സുരക്ഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡപകടങ്ങളിൽ മരണപ്പെട്ടവർക്ക് ബാഷ്പാഞ്ജലിയർപ്പിച്ചു. ദേശീയ പാതയുടെ അനാസ്ഥയിൽ പ്രതിഷേധിച്ചു ചൗക്കിയിൽ ജനകീയമായി രൂപം കൊണ്ട റോഡ് സുരക്ഷാ കമ്മിറ്റിയാണ് ബാഷ്പാഞ്ജലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത്. ജനങ്ങൾക്ക് സഞ്ചാര യോഗ്യമായ റോഡുകൾ നിർമിക്കേണ്ടത് സർക്കാരുകളുടെ ബാധ്യത ആണെന്നും സുരക്ഷിതമായ യാത്ര ജനങ്ങളുടെ മൗലികാവകാശമാണെന്നും യോഗം വിലയിരുത്തി. അടിയന്തിരമായി കുഴിയടച്ചു ഗതാഗത യോഗ്യമായ റോഡുകൾ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രതിഷേധ സംഗമത്തിൽ അണി നിരന്നു. റോഡപകടത്തിൽ മരണപ്പെട്ടവരുടെ സ്മരണയ്ക്കുമുന്നിൽ മെഴുകുതിരി പ്രണാമമർപ്പിച്ചു കൊണ്ട് ബുധനാഴ്ച വൈകുന്നേരം ചൗക്കി ദേശീയ പാതയോരത്താണ് സംഗമം നടന്നത് ചെയർമാൻ ഹമീദ് കാവിലിന്റെ അധ്യക്ഷതയിൽ നടന്നപരിപാടിയിൽ വാർഡ് മെമ്പർമാരായ എസ്.എച്ച് ഹമീദ്‌, ആനന്ദൻ കടപ്പുറം, കെ.പി.എസ് വിദ്യാനഗർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഹനീഫ് കടപ്പുറം, ഷാഫി മഹാറാണി, സിറാജ് സർവാൻസ്, ഷുക്കൂർ നുസ്രത്ത്, അനീസ് ഗസ്സാ,  കാലിദ് സി.വൈ.സി.സി, രാജേഷ് ജി.കെ.എസ്.കെ, ശിഹാബ് മോഗർ, അഹ്‌റാസ് അബൂബക്കർ,സഫ്വാൻ വിദ്യാനഗർ, റഷാദ്, ഹമീദ് പടിഞ്ഞാർ,അസ്കർ, റിയാസ്,എൻ.എ. കാദർ, ഭാസ്കരൻ മൈൽപാറ,ജാഫർ ,. റിയാസ് ബിസ്മി,അനിൽ തുടങ്ങി സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-രംഗത്തെ പ്രമുഖ വ്യക്തികളും നാട്ടുകാരും സമ്പന്ധിച്ചു. കൺവീണർ കരീം ചൗക്കി സ്വാഗതവും, ഹസൈനാർ ചൗക്കി നന്ദിയും പറഞ്ഞു.

kasaragod