കാസറഗോഡ് കമ്പാർ സ്വദേശി ഷാർജയിൽ മരണപ്പെട്ടു


കാസറഗോഡ് ജൂലൈ 25, 2018 • കാസറഗോഡ് ചൗക്കി കമ്പാർ സ്വദേശി ഷാർജയിൽ ഹൃദയാഘാതംമൂലം മരിച്ചു. പള്ളിക്കുഞ്ഞി ആഇശ ദമ്പതികളുടെ മകൻ ശരീഫ് (38) ആണ് മരണപ്പെട്ടത്. 

ഭാര്യ: സുമയ്യ. മക്കള്‍: സാബിത്ത് (11), ഷെഹ്‌സാദ് (ഏഴ്), ആഇശ (മൂന്ന്). സഹോദരങ്ങള്‍: നിസാര്‍ (സിറ്റി കൂള്‍), ബഷീര്‍, അഷ്‌റഫ്, സുഹറ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 

kasaragod, native, died, in, sharjah,