കാസർക്കോട് ഗവ.മെഡിക്കൽ കോളജ് നിർമ്മാണ കരാർ തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിക്ക്


കാസർക്കോട്, ജൂലൈ 14, 2018 • കാസർക്കോട് ഗവ.മെഡിക്കൽ കൊളജ് കെട്ടിട നിർമ്മാണം തമിഴ്നാട്ടിലെ ഈറോഡ് ആസ്ഥാനമായ ആർ.ആർ.തുളസി ബിൽഡേഴ്സ്(ഇന്ത്യ)പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നിർവ്വഹിക്കും.88 കോടി രൂപയാണ് ടെണ്ടർ തുക.കേരള ഇന്റസ്ട്രിയൽ ആന്റ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ(കിറ്റ്കോ)മുതിർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാവും പ്രവൃത്തികൾ.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2013 നവംബർ 30ന് ശിലാസ്ഥാപനം നിർവ്വഹിച്ച മെഡിക്കൽ കോളജിന്റെ അക്കാദമിക് ബ്ലോക്ക് നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.20000ചതുരശ്ര മീറ്റാണ് ഇതിന്റെ വിസ്തൃതി.500കിടക്ക ആശുപത്രിയോടെയുള്ള മെഡിക്കൽ കോളജാണ് കാസർക്കോട് നഗരത്തിൽ നിന്ന് 30കിലോമീറ്റർ അകലെ ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിൽ യാഥാർത്ഥ്യമാവുന്നത്.ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നിർവ്വഹിച്ചെങ്കിലും തുടർന്നുള്ള ബജറ്റിൽ ഫണ്ട് നീക്കിവെച്ചിരുന്നില്ല.നബാർഡ് ഫണ്ട് ആശ്രയിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

kasaragod-medical-college