ഒരു വർഷം മുമ്പ് നിർമ്മിച്ച കുണ്ടങ്കരടുക്ക ഇന്റർലോക്ക് റോഡ് വീണ്ടും തകർന്നു


കമ്പള ജൂലൈ 11, 2018 •  ഒരു വർഷം മുമ്പ് നിർമ്മിച്ച കുണ്ടങ്കരടുക്ക ഇന്റർലോക്ക് റോഡ് വീണ്ടും തകർന്നു. 27 ലക്ഷം രൂപ മുടക്കി തീരദേശ ഹാർബർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡ് ആണ് തകർന്നത്. 700 മീറ്റർ റോഡ് പണി തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ പ്രവർത്തിയിൽ കൃത്രിമം ആരോപിച്ച് രംഗത്തെത്തിയിരുന്നു.

തുടർന്ന് കരാറുകാരനിൽ നിന്ന് ഉറപ്പു വാങ്ങിയാണ് നാട്ടുകാർ പണി തുടരാൻ അനുവദിച്ചത് . എന്നാൽ റോഡ് പണി തീർന്നു ആറു മാസം കൊണ്ട് ഇന്റെർലോക്ക് ഇളകാൻ തുടങ്ങുകയായിരുന്നു. വിജിലൻസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

interlock-road-kundangarukka-kumbla