കുമ്പള ഹയർ സെക്കന്ററി എൻ.എസ്.എസ് ശുചീകരണം നടത്തി


കുമ്പള, ജൂലൈ 18, 2018 • കുബള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ എസ് എസ് വളണ്ടിയർമാരും കുട്ടികളും ചേർന്ന് സ്കൂളിന്റെ പരിസരത്തും ലാബ് ബിൽഡിംഗിന്റെ സമീപപ്രദേശങ്ങളിലും ശുചീകരണം നടത്തി. കാട് വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും ശേഖരിച്ച് വിദ്യാലയ പരിസരം വൃത്തിയാക്കി. ആയിത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പരിപാടി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ കാർത്തികേയൻ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിലെ എല്ലാ അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു.

ghss, kumbla, government, higher, scondary, school, cleaning, students, news, kumbla, kasaragod,