മഴ; മദ്റസ കെട്ടിടം തകർന്നു


കുമ്പള ജൂലൈ 13, 2018 • ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മദ്റസ കെട്ടിടം തകർന്നു. കൊട്ടിയമ്മ ജുമാ മസ്ജിദിനു കീഴിൽ പ്രവർത്തിച്ചു വരുന്ന മദ്റസയുടെ പഴയ ബ്ലോക്കാണ് തകർന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഓട് മേഞ്ഞ മദ്റസ കെട്ടിടം തകർന്നു വീണത്. ഓടുകളും മരങ്ങളും പൂർണമായും തകർന്നിട്ടുണ്ട്. ഒരു ഭാഗത്തു നിന്നും കെട്ടിടത്തിന്റെ മതിലിടിഞ്ഞതാണ് തകർച്ചയ്ക്ക് കാരണം. പകൽ സമയങ്ങളിൽ കുട്ടികൾ കളിക്കുന്ന സ്ഥലമാണിത്. തകർച്ച പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി.

heavy-rain-kumbla