വ്യാഴാഴ്‌ച വരെ കനത്ത മഴ തുടരും; മരണം 7 ആയി


സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യത. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഏഴ് മരണം . ന്യൂനമര്‍ദം മൂലം ഒഡീഷ തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തപ്രാപിച്ചതോടെയാണ് കേരളത്തിലെ തെക്കന്‍ജില്ലകളില്‍ കനത്ത മഴ തുടങ്ങിയത്. 

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. രണ്ടുപേര്‍ മരം വീണും ഒരാള്‍ ഷോക്കേറ്റുമാണു മരിച്ചത്.

heavy, rain,kasaragod, kerala,