സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി കുമ്പള സാമൂഹികാരോഗ്യകേന്ദ്രം


കുമ്പള ജൂലൈ 18, 2018 • കാലവർഷം കനത്തതോടെ പനിയും വയറിളക്കവും അടക്കം വിവിധ രോഗങ്ങളുമായി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം സജീവം. പക്ഷെ പരാധീനതകളേറെയാണ് ഈ സർക്കാർ ആശുപത്രിക്ക്. അഞ്ഞൂറോളം രോഗികളാണ് നിത്യവും വിവിധ രോഗങ്ങളുമായി ഇവിടെ എത്തുന്നത്. മരുന്ന് വിതരണം ചെയ്യാൻ ഇടുങ്ങിയ ഫാർമസിയാണ് ഇവിടെയുള്ളത്. ഒരു സ്ഥിരം ഫാർമസിസ്റ്റും താത്കാലികാടിസ്ഥാനത്തിൽ ഒരാളുമാണ് ഇപ്പോൾ ഇവിടെയുള്ളത്. ഫാർമസിക്ക് പുറത്ത് രോഗികളുടെ നീണ്ട നിര നിത്യകാഴ്ചയാണ്. പല മരുന്നുകളും ഇവിടെ ഉണ്ടാവാറില്ല. പാവപ്പെട്ട രോഗികൾ സ്വകാര്യ മരുന്ന് കടകളിൽ നിന്ന് വില കൊടുത്ത് വാങ്ങേണ്ടി വരുന്നു. 

കൂടുതൽ ഫാർമസിസ്റ്റുകളെ അനുവദിക്കുകയും എല്ലാ മരുന്നുകളും ലഭ്യമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

health-center-kumbla