അൽഫലാഹ് ഹജ്ജ് ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു


കുമ്പള ജൂലൈ 11, 2018 • തമാം ഫർണീച്ചന്റെ ആഭിമുഖ്യത്തിൽ അൽഫലാഹ് ഇന്റർനാഷണൽ ഒരുക്കുയ ഹജ്ജ് ക്ലാസ് ചൊവ്വാഴ്ച രാവിലെ 9 മുതൽ നാല് മണിവരെ കുമ്പള സിറ്റി ഹാളിൽ വെച്ച് നടന്നു. പരിപാടി കർണാടക ഹജ്ജ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാഫി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗവൺമെന്റിലും പ്രൈവറ്റിലും ഹജ്ജിന് പോകുന്നവർക്കും പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു. അൽഫലാഹ് ചീഫ് അമീർ ഹാഫിസ് കെ ടി സിറാജ് ക്ലാസിന് നേതൃത്വം നൽകി. മുഹമ്മദ് ഗൗസ് ഫക്കി അഹ്മദ്, അബു തമാം, മുഹമ്മദ് ശാഫി, യൂസുഫ് നമ്പിടി, ശെയ്ഖ് അബ്ദുൽ മുബീൻ , വൈ. ഷാജഹാൻ, ബിഎംകെ ഖാലിദ്, ഹസൻ സാഗ്, എന്നിവർ മുഖ്യാതിഥികളായി പരിപാടിയിൽ പങ്കെടുത്തു. സിദ്ദീഖ് നജ്മി സ്വാഗതവും സുബൈർ ആരിക്കാടി നന്ദിയും പറഞ്ഞു.

hajj-umrah-study-class-kumbla