ഹജ്ജ് ഉംറ പഠന ക്ലാസ് നാളെ


കുമ്പള ജൂലൈ 09, 2018 • തമാം ഫർണീച്ചന്റെ ആഭിമുഖ്യത്തിൽ അൽഫലാഹ് ഇന്റർനാഷണൽ ഒരുക്കുന്ന ഹജ്ജ് ഉംറ പഠന ക്ലാസ് ചൊവ്വാഴ്ച രാവിലെ 9 മുതൽ നാല് മണിവരെ കുമ്പള സിറ്റി ഹാളിൽ വെച്ച് നടക്കും. ഗവൺമെന്റിലും പ്രൈവറ്റിലും ഹജ്ജിന് പോകുന്ന എല്ലാവർക്കും ക്ലാസിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

കർണാടക ഹജ്ജ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാഫി അഹമ്മദ് ഉദ്ഘാടനം ചെയ്യും. അൽഫലാഹ് ചീഫ് അമീർ ഹാഫിസ് കെ ടി സിറാജ് ക്ലാസെടുക്കും. മുഹമ്മദ് ഗൗസ് ഫക്കി അഹ്മദ്, അബു തമാം, മുഹമ്മദ് ശാഫി, യൂസുഫ് നമ്പിടി, ശെയ്ഖ് അബ്ദുൽ മുബീൻ , വൈ. ഷാജഹാൻ, ബിഎംകെ ഖാലിദ്, ഹസൻ സാഗ്, എന്നിവർ മുഖ്യാതിഥികളായിരിക്കും. സിദ്ദീഖ് നജ്മി സ്വാഗതവും സുബൈർ ആരിക്കാടി നന്ദിയും പറയും.

hajj-umrah-class, kumbla, kasaragod,