കന്നുകാലി കച്ചവടക്കാരെ മർദ്ദിക്കുന്നത് വീഡിയോയിൽ പകർത്തിയതിന് അക്രമം; നാലു പേർ അറസ്റ്റിൽ


ഉപ്പള, ജൂലൈ 23, 2018 • കന്നുകാലി കടത്ത് വീഡിയോയിൽ പകർത്തിയെന്നാരോപിച്ച് ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. ബായാര്‍ പെര്‍വായിയിലെ രമേശ് (38), ചേതന്‍ (23), പെര്‍വായി മുളിയയിലെ മോക്ഷിത് (24), ബിന്ദ്രാജ് (26) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ജൂലൈ 15 നാണ് അറസ്റ്റിനാസ്പദമായ സംഭവം.  

വാഹനത്തിൽ കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിനിടെ പിന്തുടർന്നെത്തിയ പന്ത്രണ്ടംഗസംഘമാണ് അക്രമം അഴിച്ചുവിട്ടത്. സംഘം പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടു യുവാക്കളെ മർദിക്കുകയും ചെയ്തു. ഈസമയം ബഹളം കേട്ട് സമീപത്തെ പ്രായപൂർത്തിയാവാത്ത കുട്ടി ഈ രംഗം മൊബൈലിൽ ചിത്രീകരിച്ചിരുന്നു.ഇത് കണ്ട അക്രമി സംഘം കുട്ടിയെ മർദിക്കാൻ ഒരുങ്ങുകയും  തടയാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കളെ ആക്രമിക്കുകയുമായിരുന്നു.  

four-arrest