'പൊട്ടിപ്പൊളിഞ്ഞ ദേശീയ പാത' ഒറ്റയാൾ സമരവുമായി ഫസൽ കൽക്കത്ത


മൊഗ്രാൽ പുത്തൂർ, ജൂലൈ 12, 2018 • ദേശിയ പാത പൊട്ടിപ്പൊ ളിഞ്ഞ് യാത്ര ദുസ്സഹമായതോടെ വ്യത്യസ്ത രീതിയിലുള്ള സമരവുമായി നാട്ടുകാർ. ഇപ്രാവശ്യം ചാനൽ റിയാലിറ്റി ഷോവിലൂടെ പ്രശസ്തനായ മൊഗ്രാൽ പുത്തൂർ സ്വദേശി ഫസൽ കൽക്കത്തയാണ് ഒറ്റയാൾ സമരവുമായി ഇറങ്ങിയത്. ദേശിയ പാതയിലെ വെള്ളം നിറഞ്ഞ കുഴികളിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിച്ചാണ് ഇദ്ദേഹം പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ കൂട്ടായ്മ കുഴിയിൽ വീണ് അപകടം പറ്റിയവരെ പ്രതീകാത്മകമായി അവതരിപ്പി ച്ച് സമരം ചെയ്യതിരുന്നു.

fasal-mogral-puthur-protest