വീട്ടമ്മയെ കെട്ടിയിട്ട് ആഭരണം കവർന്നു എന്നത് കള്ളക്കഥ: ഒറ്റക്ക് താമസിക്കാനുള്ള ഭയമാണ് സംഭവത്തിന് പിന്നിലെന്നും വീട്ടമ്മ


കാ​സ​ര്‍​ഗോ​ഡ് ജൂലൈ 12, 2018 • മോ​ഷ്ടാ​ക്ക​ള്‍ വീ​ട്ട​മ്മ​യെ കെ​ട്ടി​യി​ട്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു എ​ന്ന പ​രാ​തി കെ​ട്ടി​ചമ​ച്ചതാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ എ​തി​ര്‍​ത്തോ​ട് കു​ണ്ടോ​ല്‍​മൂ​ല​യി​ലെ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ സു​ഹ​റ (39) ആ​യി​രു​ന്നു പ​രാ​തി​ക്കാ​രി. 

ജൂ​ണ്‍ 30ന് ​വൈ​കു​ന്നേ​രം 6.45ന്​ സു​ഹ​റ തൊ​ട്ട​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി​വ​ന്ന​യു​ട​നെ ഹെ​ല്‍​മ​റ്റ് ധ​രി​ച്ച ഒ​രാ​ള്‍ വീ​ട്ടി​നു​ള്ളി​ല്‍ കയറി തു​ണി ഉ​പ​യോ​ഗി​ച്ച് ത​ന്നെ കെ​ട്ടി​യി​ട്ട് ര​ണ്ടു​പ​വ​ന്‍റെ ക​മ്മ​ല്‍ ക​വ​ര്‍​ച്ച ചെ​യ്തു എന്നാ​യി​രു​ന്നു പ​രാ​തി. സം​ഭ​വ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സു​ഹ​റ​യെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. കൈ​കാ​ലു​ക​ളും ക​ഴു​ത്തും കെ​ട്ടി​യെ​ന്നും മു​ഖ​ത്ത് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്നും സു​ഹ​റ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​ശ്രീ​നി​വാ​സി​നോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഡോ​ക്ട​ര്‍ കൂ​ടി​യാ​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​രാ​തി​ക്കാ​രി​യെ പ​രി​ശോ​ധി​ച്ച​തി​ല്‍ യാ​തൊ​രു ത​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ളും ഏ​റ്റ​താ​യി ക​ണ്ടി​ല്ല. അ​തേ​സ​മ​യം സു​ഹ​റ ക​ഠി​ന​മാ​യ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​താ​യി ന​ടി​ക്കു​ന്ന​താ​യും മ​ന​സി​ലാ​ക്കി. 

സു​ഹ​റ​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ്. മ​ക​ൻ ചെ​ങ്ക​ല്ലി​ന്‍റെ പ​ണി​കഴിഞ്ഞ് രാ​ത്രി വൈ​കി​യാ​ണ് വീ​ട്ടി​ലെ​ത്താ​റു​ള്ള​ത്. മു​മ്പ് സു​ഹ​റ​യ്ക്ക് ഇ​ടി​മി​ന്ന​ലേ​റ്റി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് സു​ഹ​റയ്ക്ക് നേ​ര​മി​രു​ട്ടിയാൽ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കു ക​ഴി​യാ​ന്‍ ഭ​യ​മാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് മ​ക​ളും ഭ​ര്‍​ത്താ​വും വീ​ട്ടി​ല്‍ വ​ന്നു താ​മ​സി​ച്ചി​രു​ന്നു. 

കു​റ​ച്ചു​നാ​ള്‍ കൂ​ടി ഒ​പ്പം താ​മ​സി​ക്കാ​ന്‍ സു​ഹ​റ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ര്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് അ​വ​ര്‍ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​ഥ മെ​ന​ഞ്ഞ​ത്. ഇ​ങ്ങ​നെ ചെ​യ്താ​ല്‍ മ​ക​ളും ഭ​ര്‍​ത്താ​വും വീ​ട്ടി​ല്‍ ത​ന്നെ താ​മ​സി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും ഒ​റ്റ​യ്ക്കു താ​മ​സി​ക്കാ​ന്‍ ഭ​യ​മാ​യ​തി​നാ​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​ഥ മെ​ന​ഞ്ഞ​തെ​ന്നും സു​ഹ​റ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പോ​ലീ​സ് തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. വീ​ണ്ടും വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഭ​വ​ത്തി​നു​ശേ​ഷം സു​ഹ​റ​യെ ആ​ദ്യം ക​ണ്ട സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള സാ​ക്ഷി​ക​ളെ വി​ളി​പ്പി​ച്ച് അ​വ​ര്‍ ക​ണ്ട കെ​ട്ടു​ക​ള്‍ തോ​ര്‍​ത്ത് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ക്കാ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​സേ​ര​യി​ലി​രു​ന്ന് കാ​ല്‍​മു​ട്ടി​ന് തൊ​ട്ടു​താ​ഴെ കെ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ കൈ​ക​ള്‍ പു​റ​കോ​ട്ടാ​ക്കി കെ​ട്ടി​യെ​ന്നാ​ണ് സു​ഹ​റ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു കെ​ട്ട് ആ​രും ക​ണ്ടി​രു​ന്നി​ല്ല. ബെ​ഡ് റൂ​മി​ല്‍ വെ​ച്ചാ​ണ് ക​ള്ള​ന്‍ ക​മ്മ​ല്‍ ക​വ​ര്‍​ന്ന​തെ​ന്നാ​ണ് സു​ഹ​റ ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ട് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മു​ന്‍​വ​ശ​ത്തെ ഹാ​ളി​ല്‍ വ​ച്ചാ​ണ് സം​ഭ​വം എ​ന്നു മാ​റ്റി​പ്പ​റ​ഞ്ഞു. 

പി​ന്നീ​ട് പോ​ലീ​സ് വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​മ്മ​ലി​ന്‍റെ ഒ​രു ഭാ​ഗം വീ​ട്ടി​ല്‍ നി​ന്നു ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്ത സു​ഹ​റ​യെ വീ​ണ്ടും വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍ മൊ​ഴി​യി​ല്‍ പ​ല​ത​ര​ത്തി​ലു​ള്ള വൈ​രു​ധ്യ​ങ്ങ​ളു​ണ്ടാ​യി. തു​ട​ര്‍​ന്ന് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് പോ​ലീ​സ് പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് സു​ഹ​റ യ​ഥാ​ര്‍​ഥ സം​ഭ​വം വി​ശ​ദീ​ക​രി​ച്ചു. 

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി എം.​വി.​സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ന​ഗ​ര്‍ സി​ഐ ബാ​ബു പെ​രി​ങ്ങേ​ത്ത്, എ​സ്‌​ഐ​മാ​രാ​യ അ​നൂ​പ്കു​മാ​ര്‍, വി​പി​ന്‍, എ​എ​സ്‌​ഐ തോ​മ​സ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി​ജു, വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷീ​ല, ഷീ​ബ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.


fake-robbery-story-housewives, kasaragod,