കുമ്പളയിൽ മദ്യ വേട്ട; എക്സൈസ് പിടികൂടിയത് 95 കുപ്പി ഗോവൻ നിർമ്മിത വിദേശ മദ്യം


കുമ്പള ജൂലൈ 08, 2018 • കുമ്പള കുണ്ടൻകറടുക്കയിൽ കുമ്പള എക്സൈസ് കാറിൽ കടത്തുകയായിരുന്ന ഗോവൻ നിർമ്മിത വിദേശ മദ്യം പിടികൂടി. കുണ്ടൻകറടുക്ക സ്വദേശി നവീൻ കുമാർ (35) ആണ് പിടിയിലായത്. കെ.എൽ.14 കെ. 1829 ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 180 മില്ലി ലിറ്റർ ഉള്ള 95 കുപ്പികളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ വി.വി. പ്രസന്ന കുമാറിന്റെ നേതൃത്വത്തിൽ വേഷം മാറി കുണ്ടൻകറടുക്ക വെൽഫെയർ സ്‌കൂളിന് സമീപം പതിയിരുന്നാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ജേക്കബ് എസ്. സിവിൽ എക്സൈസ് ഓഫീസർമാരായ റിനി, ബിജു, സജിത്, ശാലിനി ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

exise-arrested-kumbla