കാസറഗോഡ് കെ എം സി സി ബോധവൽക്കരണ ക്യാമ്പ് തൊഴിലാളികൾക്ക് അനുഗ്രഹമായി


അബുദാബി ജൂലൈ 15, 2018 • കാസർഗോഡ് മണ്ഡലം കെ.എം.സി സിയുടെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ് ലെസ്സി എൻ കഫെ യുടെ ഉൽഘാടനത്തോടനുബന്ധിച്ച് മുസഫ ഐക്കാഡിൽ ചുട്ടുപൊള്ളുന്ന ഈ ചൂടിൽ സ്വീകരിക്കേണ്ട അത്യാവശ്യ കാര്യങ്ങളെ കുറിച്ച് വേനൽക്കാല ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു . ഉയർന്ന താപനിലയിൽ തൊഴിലാളികളുടെ ജീവിത ശൈലിയും ഭക്ഷണ രീതിയും എങ്ങനെയായിരിക്കണമെന്നും, ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ നിർദേശങ്ങളും നൽകിയ ക്യാമ്പ് നൂറുക്കണക്കിന് തൊഴിലാളികൾക്ക് അനുഗ്രഹമായി . കൂടാതെ ആയിരം ഭക്ഷ്യ കിറ്റുകളും തൊഴിലാളികൾക്ക് വിതരണം ചെയ്തു. 

കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹനീഫ് പടിഞ്ഞാർമൂലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് കാസറഗോഡ് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് മൊഗ്രാൽ ഉൽഘാടനം ചെയ്തു. സുലൈമാൻ കാനക്കോട്, അസീസ് ആറാട്ട്കടവ്, അഡ്വ. മുഹമ്മദലി, ശിഹാബ് ഊദ് തളങ്കര, ഷെരീഫ് പള്ളത്തടുക്ക, ഹബീബ് ബ്ലെസ്, ബഷീർ ബെളിഞ്ചം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി , 

എമിറേറ്റ്സ് എൻ ലെസ്സി എംഡി നിസാർ കല്ലങ്കൈ , മുഹമ്മദ് സാലേം ഉസ്മാൻ മുബാറക് അൽ ദഹബി, മുണ്ടക്കര അബ്ദുൽ ഹമീദ് ഹാജി, ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് , മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാൽ, സിദീഖ്‌ കല്ലങ്കൈ , ഈസ പട്ള, , മഹ്മൂദ് പട്ള, , സലീം ചൗക്കി, , , അസീസ് ആലുങ്കോൽ, നിസാം കാർവാർ, ഷഫീഖ് കാർവാർ, ,സി കെ ഹനീഫ് മാര , അദ്ലു അന്നടുക്ക, ഹമീദ് ബ്ലാർക്കോട്, , മുസ്തഫ എരിയാൽ, ഷരീഫ് ചെറൂണി, റിയാസ് നെക്കര തുടങ്ങിയവർ സംബന്ധിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് ബദിയഡുക്ക സ്വാഗതവും, ഷാഫി നാട്ടക്കൽ നന്ദിയും പറഞ്ഞു.
employee-awareness-camp-kmcc-kasaragod