മെഡിക്കൽ കോളേജ് പ്രവർത്തനം ഉടൻ പൂർത്തീകരിക്കുക.ഡി.വൈ.എഫ്.ഐ


കുമ്പള ജൂലൈ 09, 2018 • ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് സമ്മേളനത്തിന് ഉജ്യല സമാപനം.കാസറഗോഡ് മെഡിക്കൽ കോളേജ് പ്രവർത്തനം ഉടൻ പ്രവർത്തി പൂർത്തീകരിക്കണമെന്നും എൻഡോസൾഫാൻ മേഖലയിൽ ആരോഗ്യരംഗത്ത് നിലനിൽക്കുന്ന പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സഖാക്കൾ ഭാസ്കര കുമ്പള,പി.മുരളീധരൻ നഗർ കളത്തൂരിൽ വെച്ച് നടന്ന സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം സ.ടി.കെ രവി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാർ സ. സുബ്രമണ്യൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സചിതാ റൈ അദ്യക്ഷത വഹിച്ചു.സഖാക്കൾ എം. വിട്ടൽ റൈ, സചിതാ റൈ, അബ്ദുൽ ഹകീം എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ പ്രവർത്തന റിപ്പോർട്ടും,ജില്ലാ സെക്രട്ടറി സി.ജെ സജിത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. രേവതി കുമ്പള, ജില്ലാ വൈസ് പ്രസിഡന്റ് സി.എ സുബൈർ, ജില്ലാ കമ്മിറ്റി അംഗം സാദിഖ് ചെറുഗോളി, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.രഘുദേവൻ മാസ്റ്റർ, എം.ശങ്കർ ൈ മസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡി.സുബണണ ആൾവ്വ, പി.ഇബ്രഹീം, സഖേഷ് ബണ്ടാരി എന്നിവർ പങ്കെടുത്തു.

dyfi, kumbla, medical, college, news, kasaragod,