അഭിമന്യൂ കൊലപാതകം; ഡി. വൈ.എഫ്.ഐ ചുമരെഴുത്ത് സംഘടിപ്പിച്ചു


കുമ്പള, ജൂലൈ 12, 2018 • എറണാകുളം മഹാരാജാസ് കോളേജിൽ വെട്ടേറ്റ് മരിച്ച എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം സഖാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി. വൈ.എഫ്.ഐ കുമ്പള മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുമരെഴുത്ത് സംഘടിപ്പിച്ചു. 'വർഗ്ഗീയത തുലയട്ടെ' എന്ന പ്രമേയവുമായി കുമ്പള ബസ് സ്റ്റാൻഡിനടുത്താണ് പരിപാടി സംഘടിപ്പിച്ചത്. സംസ്‌ഥാന കമ്മിറ്റി അംഗം സഖാവ് രേവതി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം അരുൺ കുമാർ , മേഖലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. മേഖലാ കമ്മിറ്റി അംഗം ഇർഷാദ് ചാക്കു സ്വാഗതം പറഞ്ഞു.

dyfi, kumbla,