ഷിറിയ പുഴയിൽ മുതല, ബംബ്രാണ ഒളയം ഇച്ചിലങ്കോട് തീരത്തുള്ളവർ ഭീതിയിൽ


കുമ്പള ജൂലൈ 26, 2018 • ഷിറിയ പുഴയിൽ മുതല. ബംബ്രാണ, ഒളയം, ഇച്ചിലങ്കോട് പ്രദേശങ്ങളിലെ പുഴയോര നിവാസികൾ ഭീതിയിലായി. ബുധനാഴ്ച രാവിലെയാണ് പുഴയോരത്ത് ചെന്ന ചിലർ ജലപ്പരപ്പിൽ മുതലയുടെ തല കണ്ടത്. സംഭവമറിഞ്ഞ് മുതലയെക്കാണാൻ പുഴക്കരയിൽ നിരവധി പേർ ഒഴുകിയെത്തി. കുറേപ്പേർ കണ്ടത് മുതല തന്നെയാണെന്ന് സ്ഥിരീകരിച്ച് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. രണ്ടു മുതലകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ബംബ്രാണ അണക്കെട്ടിനടുത്താണ് മുതല പ്രത്യക്ഷപ്പെട്ടത്. 

ഉച്ചയോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. പുഴയിലിറങ്ങുന്നതും ഒറ്റയ്ക്ക് പുഴക്കരയിൽ ചെല്ലുന്നതും സൂക്ഷിക്കണമെന്ന് ഫോറസ്റ്റ് അധികൃതർ മുന്നറിയിച്ചു.

crocodile-spotted-kumbla