വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം; സിപിടി പ്രവർത്തകർ വിദ്യാർത്ഥികളുമായി സംവദിച്ചു


കുമ്പള ജൂലൈ 24, 2018 • വിദ്യാർത്ഥികളുടെ ബസ്സ് യാത്രാ പ്രശ്നവുമായി ബന്ധപ്പെട്ട് ചൈൽഡ് പ്രൊട്ടക്ട് ടീം പ്രവർത്തകർ കുമ്പളയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ സംബന്ധിച്ച് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ, ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ, യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുമായി  പ്രവർത്തകർ ചർച്ച നടത്തി. കുട്ടികൾ നടുറോഡിൽ ഇറങ്ങി നിന്ന് ബസ്സ് കാത്തു നിൽക്കുന്നതിന്നെപ്പറ്റി ബോധവൽക്കരിക്കണമെന്നും എൻ.എസ്.എസ് കേഡറ്റുകളുടെ സേവനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ യാത്രാപ്രശനവുമായി ബന്ധപ്പെട്ട് സി ഐ ഓഫീസിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഈ സമയങ്ങിൽ ബസ് സ്റ്റാൻഡിൽ നിർത്തുമെന്നും സി.ഐ ഉറപ്പ് നൽകിയതായി പ്രവർത്തകർ പറഞ്ഞു.

സിപിടി സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർപാടലടുക്ക, കാസറഗോഡ് ജില്ലാ പ്രസിഡന്റ് മൊയതീൻ പൂവട്ക്ക, ജില്ലാ ട്രഷറർ ജയപ്രസാദ് ബേഡകം, ജില്ലാ ജോയിൻ സെക്രട്ടറി ബദറുദ്ദീൻ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മിഷാൽ റഹ്മാൻ, സെക്രട്ടറി പ്രശാന്ത് എം എം കെ എന്നിവർ നേതൃത്യം നൽകി.

cpt-kumbla-students-issue