അഭിമന്യു വധം; സിപിഎം കുമ്പളയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


കുമ്പള ജൂലൈ 10, 2018 • അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി പി എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.ശങ്കർ റൈ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.രഘുദേവൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡി.സുബ്ബണ്ണ ആൾവ്വ, പി.ഇബ്രാഹിം, യൂസഫ്.കെ.ബി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ എന്നിവർ സംസാരിച്ചു.  സി.പി.എം ഏരിയാ സെക്രട്ടറി സി.എ സുബൈർ സ്വാഗതം പറഞ്ഞു.cpm, kumbla, kasaragod, news,