ചിരഞ്ജീവി ക്ലബ്ബ് ശ്മശാനത്തിന് കെട്ടിടം നിർമ്മിച്ച് നൽകി


കുമ്പള ജൂലൈ 22, 2018 • രാജേഷ് കുമ്പള യുടെ സ്മരണാർത്ഥം ചിരഞ്ജീവി ക്ലബ്ബും ഡോ.കെ ചന്ദ്രശേഖര യു. എസ്.എ യും നിർമ്മിച്ച് നൽകുന്ന ശ്മശാന കെട്ടിടം കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരികാക്ഷ ഉദ്ഘാടനം ചെയ്തു. കുമ്പള സി.ഐ കെ. പ്രേംസദൻ മുഖ്യാതിഥിയായി.രമേഷ് ഭട്ട്, കാർമിലി ജോണ്, സന്തോഷ്, നാഗേഷ്, നവീൻ, ഗോപി എന്നിവർ സംസാരിച്ചു. ചിരഞ്ജീവി ക്ലബ്ബ് പ്രസിഡന്റ് മനോജ് റെയിൽവേ സ്വാഗതവും സെക്രട്ടറി പ്രജീഷ് നന്ദിയും പറഞ്ഞു.

chiranjeevi, club, kumbla,