ചെർക്കളം അബ്ദുല്ല ഓർമ്മയായി


കാസറഗോഡ്, 27 ജൂലൈ , 2018 • തദ്ദേശ സ്വയംഭരണ വകുപ്പ് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെർക്കളം അബ്ദുല്ല (76) ഓർമ്മയായി. സ്വ വസതിയിൽ വെള്ളിയാഴ്ച്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം.

ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് പിന്നീട് വൃക്ക സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ദിവസങ്ങളായി തീവ്രപരിചരണത്തിലായിരുന്ന അദ്ദേഹത്തിന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ശരീരം മരുന്നിനോട് പ്രതികരിക്കാതിരുന്നത് ആരോഗ്യ സ്ഥിതി കൂടുതൽ മോശമാക്കി. പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ഇദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങളായി സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികളും നേതാക്കളും ഒരു നോക്ക് കാണാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു.

വ്യാഴാഴ്ച്ച രാത്രിയോടെ മംഗലുരുവിലെ ആശുപത്രിയിൽ നിന്നും ഇദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. കുടുംബാംഗങ്ങളും മുസ്ലിം ലീഗ് പ്രവർത്തകരും ഉൾപ്പെടെയുള്ള നിരവധി പേർ മരണസമയത്ത് വീട്ടിലുണ്ടായിരുന്നു. പതിറ്റാണ്ടുകളോളം മുസ്ലിം ലീഗ് കാസറഗോഡ് ജില്ല പ്രസിഡന്റായിരുന്നു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ ആണ്. സംയുക്ത ജമാഅത്ത് ജില്ലാ പ്രസിഡണ്ടാണ് അദ്ദേഹം.

നിര്യാണത്തിൽ കുമ്പള മഹാത്മാ കോളേജ് മാനേജ്‌മെന്റും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി കോളേജിന് ഇന്ന് അവധി പ്രഖ്യാപിച്ചതായി അറിയിച്ചു.

Also Read:ചെർക്കളം അബ്ദുല്ലയുടെ വിയോഗം. നേതാക്കന്മാർ കാസറഗോട്ടേക്ക് ഒഴുകുന്നു. ഖബറടക്കം വൈകുന്നേരം 6 മണിക്ക്

(വാർത്തകൾ തത്സമയം അറിയാൻ കുമ്പള വാർത്ത വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/CuslzQZf7x3795foNiUbGH )

cherkkalam, abdulla, obituary, news,