റോഡ്‌ മറികടക്കവെ കാറിടിച്ച് യുവാവിന് പരിക്ക്


കുമ്പള, ജൂലൈ 22, 2018 • റോഡ് മുറിച്ചു കടക്കക്കുന്നതിനിടെ കാറിടിച്ച് യുവാവിന് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ കുമ്പള റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. അനന്തപുരം സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. കുമ്പള ഭാഗത്തേക്ക് വരുകയായിരുന്ന ആൾട്ടോ കാറാണ് ഇടിച്ചത്. പരിക്കേറ്റ രാജേഷിനെ കുമ്പള സഹകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

car, hits, hit, injured, man, kumbla, near, railway, station,