നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു


കുമ്പള ജൂലൈ 13, 2018 •  നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പളദേവി നഗർ ദേശീയപാതയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.പെട്രോൾ പമ്പിന് മുന്നിൽ വേറൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കുഴി വെട്ടിക്കാൻ നോക്കിയപ്പോഴാണ് അപകടമുണ്ടായത്. മൊഗ്രാൽ സ്വദേശി നൗഫൽ  നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

accident, kumbla, devingar, alto, car, kasraragod,