കുഴിയിൽ വീണ കാർ ടയർ പൊട്ടി തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


കുമ്പള ജൂലൈ 25, 2018 •  കുമ്പള ആരിക്കാടി ദേശീയ പാതയിൽ ഹനുമാൻ അമ്പലത്തിന് സമീപം കുഴിയിൽ വീണ കാർ ടയർ പൊട്ടി തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗളൂറു എയർപോർട്ടിൽ പോയി വരികയായിരുന്ന കെ.എൽ 14 യു 437 സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽപെട്ടത്. മൊഗ്രാൽ കൊപ്പളം സ്വദേശികളായ സർഫറാസ് (20), അസീം(20), സുനൈഫ് (20), സിറാജ്(21) എന്നിവരാണ് അപകടത്തിൽ പെട്ടത്. ദുബായിൽ നിന്ന് അവധിക്ക് നാട്ടിൽ വന്ന അസീമിനെ കൂട്ടാൻ സുഹൃത്തുക്കളായ മൂന്ന് പേരും വിമാനത്താവളത്തിലെത്തി തിരിച്ച് വരുമ്പോഴാണ് അപകടം. അതിരാവിലെയായത് കാരണം വാഹനങ്ങൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.  കാറിലുണ്ടായിരുന്നവരെ നിസാര പരിക്കുകളോടെ കാസറഗോഡ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിയിൽ വീണ് അപകടങ്ങൾ ആവർത്തിക്കുകയാണ്. ഞായറാഴ്ച ദേശീയ പാതയിൽ അടുക്കത്ത് ബയലിൽ കുഴികാരണം ഉണ്ടായ അപകടത്തിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചിരുന്നു.car-accident-arikady