മാന്യം കല്ല് ബംബ്രാണ ജുമാ മസ്ജിദ് റോഡ് ചെളിക്കുളമായി


ബംബ്രാണ ജൂലൈ 19, 2018 • കുമ്പള പഞ്ചായത്തിലെ നാലാം വാർഡിൽ മാന്യം കല്ല് ബംബ്രാണ റോഡ് ചെളിക്കുളമായി നാട്ടുകാർ ദുരിതത്തിൽ. 2012 ൽ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച റോഡ് തകർന്ന് വർഷങ്ങളായി. മഴക്കാലമായതോടെ ചെളി നിറഞ്ഞ് കാൽനട പോലും ദുസ്സഹമായിരിക്കുകയാണ്. നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികാരികൾക്ക് അനക്കമില്ല. റോഡ് റീ ടാറിംങ്ങോ കോൺഗ്രീറ്റോ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്നും പ്രശ്നത്തിന് അടിയന്തര ഇടപെടൽ ആവശ്യമെന്നും നാട്ടുകാർ പറയുന്നു.

bombrana-juma-masjid-road-issue