നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്‌കൊച്ചി, ജൂലൈ 27, 2018 •  നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിനു സമാപിക്കും. ഒരുമണിയോടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. 103 മിനുട്ടാണ് പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം.

കേരളം ഉള്‍പ്പെടെ രാജ്യം മുഴുവന്‍ ഗ്രഹണം ദൃശ്യമാകും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ത്തട്ടി ചുവപ്പുനിറമാകുന്ന ബ്ലഡ്മൂണ്‍ പ്രതിഭാസവും ഇന്ന് ദൃശ്യമാകും. 2000 ജൂലൈ 16ന് ആയിരുന്നു ഇതിനു മുന്‍പ് ഇത്രയും ദൈര്‍ഘ്യം കൂടിയ ഗ്രഹണം അനുഭവപ്പെട്ടത്.

ഇത് രാത്രി 11.54 ന് ആരംഭിച്ച് രാത്രി 12.30 ആകുമ്പോഴേക്കും പൂർണ ഗ്രഹണമാകും. തുടർന്നുള്ള ഒരു മണിക്കൂറോളം ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിനുള്ളിലാവുകയും ചെയ്യും. നിലാവിൽ തിളങ്ങി നിൽക്കേണ്ട ചന്ദ്രൻ ഇരുണ്ടു ചുവന്ന ഗോളമായി മാറും. പുലർച്ചെ 1.51 മിനുട്ടും 27 സെക്കൻഡും ആകുമ്പോഴേക്കും ഇരുട്ട് പൂർണമായും വിഴുങ്ങുന്നതോടെ ചന്ദ്രനെ കുറെ നേരത്തേക്കു കാണാൻ തന്നെ പ്രയാസമാകും. ഏതാനും മിനുട്ട് കഴിയുന്നതോടെ ചന്ദ്രന്റെ ശോഭ തിരികെ വരാൻ തുടങ്ങും. 

രാഹുവും കേതുവും സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നതാണ് ഗ്രഹണമെന്ന സങ്കൽപ്പത്തിനു പകരമായി നാലാം നൂറ്റാണ്ടിൽ ആര്യഭടയാണ് ഇതിന്റെ ശാസ്ത്രീയ വശം ആദ്യമായി അവതരിപ്പിച്ചത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണമായി മാറുന്നത്. ഈ സമയത്ത് സൂര്യനും ചന്ദ്രനുമിടയിലായിരിക്കും ഭൂമി. ഭൂമിയുടെ നിഴൽ ചന്ദ്രനി‍ൽ വീഴുന്നതാണ് ചന്ദ്രഗ്രഹണം. സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ വരുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയി‍ൽ പതിച്ചാണ് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. പൂർണചന്ദ്രദിനത്തിൽ മാത്രമേ ചന്ദ്രഗ്രഹണം ഉണ്ടാവുകയുള്ളൂ. സൂര്യഗ്രഹണം അമാവാസി ദിനത്തിലും.blood, moon, news,