കുമ്പള അക്കാദമി പത്താം വാർഷികത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കുമ്പള ജൂലൈ 24, 2018 • കുമ്പള അക്കാദമി പത്താം വാർഷികത്തിന്റെ ഭാഗമായി ജനരക്ഷ ബ്ലഡ് ഡൊണേഷൻ കാസറഗോഡ് & മംഗളൂരു, കെ.എസ്.ഡി, ഹെല്പ് ലൈൻ വാട്സാപ്പ് ഗ്രൂപ്പ് ആരിക്കാടി, യേനെപോയ ബ്ലഡ് ബാങ്കും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

കുമ്പള അക്കാദമി പത്താം വാർഷിക പരിപാടികളുടെ തുടക്കമാണ് ഇതെന്ന് മാനേജിങ് ഡയറക്ടർ ഖലീൽ മാസ്റ്റർ അധ്യക്ഷപ്രസംഗത്തിൽ അറിയിച്ചു. പരിപാടിയിൽ സംബന്ധിച്ചവരെ ബികോം ഫൈനൽ വിദ്യാർത്ഥി സുൽത്താൻ സാബിത്ത് സ്വാഗതം ചെയ്തു. 

യേനെപോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡോ.ശബ നേതൃത്വം നൽകിക്കൊണ്ട് ക്ലാസ് കൈകാര്യം ചെയ്തു. നാസർ ബായാർ, അബ്ദു ബദ്‌രിയ, പ്രശാന്ത് എം.എം.കെ.,മൊയ്ദു സീതാംഗോളി, ഇബ്രാഹിം പെർവാട്, -(ജനരക്ഷ ബ്ലഡ് ഡൊണേഴ്‌സ്), തൻവീർ ജലാൽ, സിദ്ദീഖ് മഞ്ചേശ്വരം, മുസ്തഫ കെ.സി.റോഡ്, അഷ്റഫ് ഉപ്പിനങടി, -(ബ്ലഡ് ഡൊണേഴ്‌സ് മംഗളൂരു), ഹകീം ആരിക്കാടി -(ഹെല്പ് ലൈൻ വാട്സാപ്പ് ഗ്രൂപ്പ് ആരിക്കാടി), ഔഫ് ബള്ളൂർ, മുനീർ മൈമൂൻ നഗർ തുടങ്ങിയവർ ആശംസ അറിയിച്ചു.

റസാഖ് അങ്കടിമുഗർ (കുമ്പള അക്കാദമി) നന്ദി പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ മുനീർ എരുതുംകടവ് ഡൊണേറ്റ് ചെയ്ത് ഉൽഘാടനവും, നാഫി ബോവിക്കാനം, ജാഫർ മൊഗ്രാൽ, കരീം ദർബാർകട്ട, മസ്‌തൂക് കുമ്പള, തുടങ്ങിയ അധ്യാപകരും നൂറോളം വിദ്യാർത്ഥികളും രക്തം ദാനം ചെയ്തു. യൂണിയൻ ചെയർമാൻ ഹഫീസ് കുമ്പോൽ സമാപനം കുറിച്ചു കൊണ്ട് രക്തദാനം ചെയ്തു.


blood-donation-camp-kumbla-academy