കുമ്പള റെയിൽവേ സ്റ്റേഷനിൽ വീണ്ടും ബൈക്ക് മോഷണം


കുമ്പള ജൂലൈ 28, 2018 •  കുമ്പള റെയിൽവേ സ്റ്റേഷനിൽ വീണ്ടും ബൈക്ക് മോഷണം പോയി. ശനിയാഴ്ച രാവിലെ പാർക്ക് ചെയ്ത് കാഞ്ഞങ്ങാട് കടയിലേക്ക് പോയ ഊജംപദവ് സ്വദേശി മുഹമ്മദ് ഫൈസലിന്റെ എഫ് സി കെ എൽ 14 കെ 5648  എന്ന നമ്പർ ബൈക്കാണ് കാണാതായത്. ജോലി കഴിഞ്ഞ് വൈകുന്നേരം എഗ്മൂർ എക്‌സ്പ്രസ്സിൽ തിരിച്ച് വന്ന് നോക്കിയപ്പോൾ ബൈക്ക് കാണാനില്ല. കുമ്പള പോലീസിൽ പരാതി നൽകി.

റെയിൽവേ സ്റ്റേഷനിൽ ഇതിന് മുമ്പും നിരവധി തവണ ബൈക്ക് മോഷണം പോയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സിസി ക്യാമറ ഇല്ലാത്തതും മോഷ്ടാക്കൾക്ക് സഹായകരാവുന്നതായി നാട്ടുകാർ പറയുന്നു.

bike, theft, kumbla, railway, station, kasaragod,