കാർ നിർത്തി ഇറങ്ങിപ്പോകവേ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് ഗുരുതരം


സീതാംഗോളി ജൂലൈ 10, 2018 • കാർ നിർത്തി കടയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിടിച്ച് യുവാവിനും ബൈക്ക് മറിഞ്ഞ് യാത്രക്കാരനും ഗുരുതര പരിക്ക്. ബദിയടുക്ക നെക്രാജെ സ്വദേശി സക്കറിയ (27)ക്കും ബൈക്ക് യാത്രക്കാരനായ ഹനീഫക്കുമാണ്പരിക്കേറ്റത്.  രണ്ട് പേരെയും മംഗളൂറു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം സീതാംഗോളി ടൗണിൽ വെച്ചാണ് അപകടം.കടയിൽ പോവാൻ കാർ നിർത്തി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് സാക്കറിയയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.

seethamgoli, news, accident, injured>