ഉപ്പള, ജൂലൈ 14, 2018 • കാസറഗോഡ് മഞ്ചേശ്വരം ദേശീയപാതയിലെ കുഴികൾ മരണക്കുഴികളാവുകയാണ്. വെള്ളിയാഴ്ച രാത്രി ഉപ്പള ദേശീയപാതയിൽ ബൈക്ക് റോഡിലെ കുഴിയിൽ വീണ് മറിഞ്ഞ് യാത്രക്കാരൻ മരണപെട്ടു. കര്‍ണാടക സ്വദേശി വീരുബാഷപ്പ (42) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഉപ്പളയിൽ നിന്നും സുഹൃത്തിനോടൊപ്പം താമസ സ്ഥലത്തേക്കുള്ള വഴിമധ്യേയാണ് അപകടം. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൻറെ ശോചനീയാവസ്ഥയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
uppala, road, accident, one, died, news,