ഓട്ടോ ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


കുമ്പള ജൂലൈ 24, 2018 • സ്കൂൾ കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് വരുന്ന ഓട്ടോ ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൊണ്ട് പോവുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും പരിശീലനം നൽകി. കുമ്പള ഹോളി ഫാമിലി സ്കൂളിൽ വെച്ചാണ് പരിപാടി നടന്നത്. കുമ്പള എസ് ഐ ടി വി അശോകൻ ക്ലാസ് എടുത്തു. പ്രഥമാധ്യാപക ഹിൽഡ ക്രാസ്ത, പിടിഎ പ്രസിഡണ്ട് സുന്ദര ആരിക്കാടി, രാജു ക്രാസ്ത എന്നിവർ സംസാരിച്ചു.

holly, family, school, awareness, class, auto riksha, drivers,