ഓട്ടോസ്റ്റാന്റ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


കുമ്പള ജൂലൈ 14, 2018 • കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിനടുത്ത് പുതുതായി ഓട്ടോസ്റ്റാന്റ് കമ്മിറ്റി രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു. സുരക്ഷ ഓട്ടോസ്റ്റാന്റ് എന്ന് സ്റ്റാന്റിന് നാമകരണം ചെയ്തു. കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്ക് പഴങ്ങളും പാലും ബ്രഡും വിതരണം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രേമലത, രമേഷ് ഭട്ട് എന്നിവർ സംബന്ധിച്ചു.

ഭാരവാഹികൾ: വിശ്വനാഥ ഗട്ടി (പ്രസി.), അബൂബക്കർ പേരാൽ (വൈസ് പ്രസി.), അജിത് കുമാർ (സെക്ര.), പ്രഭ (ജോ. സെക്ര.) കെ സുരേഷ് (ട്രഷ.)

autostand-committee-kumbla