100 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

മഞ്ചേശ്വരം, ജൂലൈ 27, 2018 •  100 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ അറസ്റ്റിലായി. എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് പാൻമസാല ശേഖരം പിടികൂടിയത്. കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്ന സ്വകാര്യ ബസിൽ കടത്തുകയായിരുന്ന 100 കിലോ നിരോധിത പുകയില ഉൽപ്പന്നമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവർ കർണാടക സ്വദേശികളാണ്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രനാഥ്, എക്സൈസ് ഇൻസ്പെക്ടർ ജയൻ, പ്രിവന്റീവ് ഓഫീസർമാരായ ബാബു കുമാർ എം.കെ, രാജൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ.ആർ, സന്തോഷ് കുമാർ സി, ബാബു വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

arrested