കുമ്പള ജൂലൈ 12, 2018 • 430 പാക്കറ്റ് കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടികൂടിയതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കുഞ്ചത്തൂർ സ്വദേശി യോഗേഷ് (35) ആണ് വ്യാഴാഴ്ച രാവിലെ കുഞ്ചത്തൂരിൽ വെച്ച് അറസ്റ്റിലായത്. ജൂൺ 28 നാണ് കേസിനാസപദമായ സംഭവം.
വിൽപനക്കായി കാറിൽ കടത്തി കൊണ്ട് പോവുകയായിരുന്ന 430 പാക്കറ്റ് കർണ്ണാടക നിർമ്മിത വിദേശ മദ്യം കുമ്പള പോലീസ് പിടികൂടിയിരുന്നു. പോലീസിനെ കണ്ട് പ്രതികൾ കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. രണ്ടു പേരാണ് സംഘത്തിലുണ്ടായിരുന്നത്. നേരത്തെ വ്യാജ നമ്പർ പതിച്ച കെ.എൽ.14 വി 7846 ആൾട്ടോ കാർ പോലീസ് പിടിച്ചെടുത്തിരുന്നു. കുമ്പള എസ്.ഐ. അശോകൻ, സിവിൽ പോലീസ് ഓഫീസറായ പ്രതീഷ്, രൂപേഷ്, ഹരീഷ്, രാജീവ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
Also Read:- കുമ്പളയിൽ വൻ മദ്യവേട്ട; കാറിൽ കടത്തുകയായിരുന്ന 430 പാക്കറ്റ് കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി

arrested, kumbla,